New Zealand Beat India By 22 Runs In The 2nd ODI
ഇന്ത്യക്കെതിരായ ടി20 പരമ്പരയിലേറ്റ ദയനീയ പരാജയത്തിനു ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് കണക്കുതീര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ഏകദിനവും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0ന്റെ അപരാജിത ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന് 273 റണ്‍സെടുത്തു. മറുപടിയില്‍ മുന്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ ചതിച്ചു. 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി.